കൊല്ലം : കേരള മിനറൽസ് ആൻഡ് മെറ്റൽസ് വികസിപ്പിച്ചെടുത്ത പുതിയ ഉത്പന്നങ്ങളായ കെമോക്‌സ് ആർ.സി-829 (യൂണിവേഴ്‌സൽ ഗ്രേഡ്), കെമോക്‌സ് ആർ.സി-800 പി.ജി പ്ലസ് എന്നിവയുടെ വിപണനോദ്ഘാടനം ഇന്ന് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഫാക്ടറിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിക്കും. എൻ. വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, വി.ഡി. സതീശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കെ.എം.എം.എൽ ബോർഡ് അംഗം പി. രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
മുൻ മന്ത്രി ഷിബു ബേബിജോൺ, മുൻ മേയർ എൻ. പത്മലോചനൻ, കെ.എം.ഇ.സി പ്രസിഡന്റ് കെ. സുരേഷ്ബാബു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി എന്നിവർ പ്രസംഗിക്കും.
ജനപ്രതിനിധികളായ രാഗേഷ് നിർമ്മൽ, അനിൽ പുത്തേഴം, സജിത്ത് രഞ്ജ്, വി. അയ്യപ്പൻപിള്ള, ആർ. രവി, സംഘടനാ പ്രതിനിധികളായ എ.എ. നവാസ്, ആർ. ജയകുമാർ, ജെ. മനോജ്‌മോൻ, എ. ജോയി, എസ്. സന്തോഷ്, സി. സന്തോഷ്‌കുമാർ, ജെ. ഫിലിക്‌സ്, റിജു സ്റ്റീഫൻ, ആർ. ബിജു തുടങ്ങിയവർ പങ്കെടുക്കും. കെ.എം.എം.എൽ എം.ഡി കെ. രാഘവൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എസ്. സന്തോഷ് നന്ദിയും പറയും.