musharaf-

അബുദാബി: ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഒരു ആണവായുധം പ്രയോഗിച്ചാൽ ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് തിരിച്ചടിച്ച് നമ്മെ ഇല്ലാതാക്കുമെന്നുറപ്പാണെന്ന് പാക് മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ്. പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന. പാക് ദിനപത്രമായ ദി ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ സ്ഥിതിയിലാണ്. ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഉണ്ടാകാൻ സാദ്ധ്യതയില്ല. 'ഞങ്ങൾ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ ആക്രമിച്ചാൽ 20 അണു ബോംബ് കൊണ്ടായിരിക്കും അവർ ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.' നമ്മൾ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാൽ അവർക്ക് 20 ബോംബ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.