പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളോടുള്ള ആദര സൂചകമായാണ് നരേന്ദ്രമോദി കാൽ കഴുകിയത്. യു.പിയിൽ കുംഭ മേളയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് യോഗി ആദിത്യനാഥ് നൽകിത്. ഉത്തർപ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭർ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികതൾക്ക് ആദരവൊരുക്കിയത്.
ഇത് സ്വപ്നമല്ലാതെ വേറൊന്നുമല്ല, അഭിമാനത്തോടെ ഞാൻ ഈ വീഡിയോയിലെ സുന്ദര നിമിഷങ്ങൾ എല്ലാവരിലും എത്തിക്കുകയാണ്. വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചു. ശുചീകരണ തൊഴിലാളികളിൽ ഒരാൾ സ്ത്രീയായിരുന്നു. തുടർന്ന് മോദി ഗംഗാ നദിയിൽ പുണ്യസ്നാനവും നടത്തി. ത്രിവേണി ഘട്ടിലെ ആരതി ആരാധനയിലും പ്രധാനമന്ത്രി പങ്കെടുത്തു.
പ്രയാഗ്‌രാജിൽ എത്തിയ മോദി 130 കോടി ഇന്ത്യൻ ജനങ്ങൾക്കു വേണ്ടിയും പ്രാർഥിച്ചതായി ട്വിറ്ററിൽ കുറിച്ചു. ഫെബ്രുവരി 14ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും യോഗി ആദിത്യനാഥും കുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രയാഗ്‍രാജിലെത്തിയിരുന്നു.
#WATCH: Prime Minister Narendra Modi washes feet of sanitation workers in Prayagraj pic.twitter.com/otTUJpqynU
— ANI UP (@ANINewsUP) February 24, 2019