news

1. കാസര്‍കോട് ഇരട്ട കൊലപാതകത്തിലെ അന്വേഷണത്തിന് എതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പൊലീസ് അന്വേഷണം. ശാസ്ത്രീമായും പ്രഫഷനലായും അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കൊപ്പം ഈ ആഴ്ച കാസര്‍ക്കോട് സന്ദര്‍ശിക്കും എന്നും പ്രതികരണം

2. ഡി.ജി.പി നിലപാട് അറിയിച്ചത് കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്ന ആവശ്യം ശക്തമാകവെ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ആലോചനയില്‍ ആണ്. കൊലപാതകം നടത്തിയത് സി.പി.എം അയച്ച ഗുണ്ടകള്‍. പി. കരുണാകന്‍ എം.പി പെരിയ കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ വീട് സന്ദര്‍ശിച്ചതോടെ കേസിലെ സി.പി.എം പങ്ക് തെളിഞ്ഞെന്നും മുരളീധരന്‍

3. അതിനിടെ, ഇരട്ട കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് സി.പി.എം ബ്രാഞ്ച് ഓഫീസില്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രതികാരം ചെയ്യാന്‍ സഹായിക്കണം എന്ന് പാര്‍ട്ടി നേതൃത്വത്തോട് പീതാംബരന്‍ ആവശ്യപ്പെട്ട് ഇരുന്നതായും സൂചന. ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ക്രൈംബ്രാംഞ്ച് അന്വേഷണ സംഘത്തിലെ അംഗമായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.എം പ്രതീപ് നിലവിലെ അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി. കേസ് ഡയറിയും കേസ് ഫയലുകളും പരിശോധിച്ചു. കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.

4. ജമ്മു കാശ്മീരിലെ കുല്‍ഗാമി സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം എന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

5. തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു വെടിവയ്പ്പ് എന്ന് സുരക്ഷാ സേന. പരിശോധനയ്ക്കിടെ തീവ്രവാദികള്‍ തങ്ങള്‍ക്കു നേരെ വെടി ഉതിര്‍ത്തു എന്നും തങ്ങള്‍ ചെറുക്കുക ആയിരുന്നു എന്നും സൈനിക വൃത്തങ്ങള്‍

6. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമായി ജി.എസ്.ടി നിരക്കില്‍ ഇളവുകള്‍. ചെലവ് കുറഞ്ഞ വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും നിരക്ക് കുറയ്ക്കും. ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിന്റെ ജി.എസ്.ടി 1 ശതമാനം ആക്കി കുറച്ചു . ഇളവ് കിട്ടുന്നത് 45 ലക്ഷം താഴെ നിര്‍മ്മാണ ചിലവുള്ള വീടുകള്‍ക്ക്. ചെലവ് കുറഞ്ഞത് എന്ന ഗണത്തില്‍ പെടാത്ത വീടുകളുടെ ജി.എസ്.ടി 5 ശതമാനം. നഗരത്തില്‍ 60 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ളവയ്ക്കും നഗരത്തിന് പുറത്ത് 90 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ളവയ്ക്കും ഇളവ്. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

7. ലോട്ടറിയില്‍ കേരളത്തിന് ആശ്വാസം. ലോട്ടറി നികുതി വീണ്ടും ജി.എസ്.ടി യോഗം പരിഗണിക്കും. സംസ്ഥാന സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തില്‍ ഇന്ന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം എടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും അത് മാറ്റുക ആയിരുന്നു. അതേസമയം, പുതിയ ഇളവുകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന ആക്ഷേപവും ശക്തം

8. ആശങ്കകള്‍ അണഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പടര്‍ന്നു പിടിച്ച തീ അണച്ചു. ഒന്നിലേറെ അഗ്നിശമന സേനാ യൂണിറ്റുകള്‍ രണ്ടു ദിവസത്തിലേറെ നടത്തിയ പരിശ്രമത്തിന് ഒടുവില്‍ ആണ് തീ അണയ്ക്കാന്‍ ആയത്. ജില്ലയില്‍ പുക ശല്യം കുറഞ്ഞു എന്ന് ജില്ലാകളക്ടര്‍. സംഭവത്തില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും എന്നും പ്രതികരണം

9. സംസ്ഥാനത്ത് തീപിടിത്തങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഫയര്‍ഫോഴ്സ്. ഫയര്‍ എന്‍.ഒ.സി ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ നല്‍കും എന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി എ. ഹേമചന്ദ്രന്‍. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പ്രതിരോധ പ്രവര്‍ത്തന ശക്തമാക്കാനും അഗ്നിശമന സേന തീരുമാനിച്ചു

10. എല്ലാത്തരം തീ പിടിത്തങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ കഴിയും വിധം അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങളില്‍ അടക്കം പരിശീലനം നല്‍കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് കമാന്‍ഡോ മാതൃകയില്‍ പരിശീലനം നല്‍കും. ഇതു കൂടാതെ പൊതു ജനങ്ങളെ കൂടി അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും നടത്തും. കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീമിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ ഫയര്‍ഫോഴസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. ജലാശയ അപകട സാധ്യത ഉള്ളിടങ്ങളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ നല്‍കാനും ഉന്നതതല യോഗം തീരുമാനിച്ചു.

11. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കര്‍ഷക ശാപത്തില്‍ തകരും. പ്രതികരണം, കര്‍ഷകര്‍ക്കു ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഉദ്ഘാടനം ചെയ്യവെ. സംസ്ഥാനങ്ങള്‍ എത്രയും വേഗം പി.എം കിസാന്‍ പദ്ധതിയുടെ ഗുണ ഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശം