pop-

വത്തിക്കാൻ സിറ്റി: കുട്ടികൾക്കെതിരായ ലൈെഗികാതിക്രമം നരബലിക്ക് തുല്യമാണെന്നും ഇത്തരം ചെന്നായ്ക്കളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മാർപാപ്പ അറിയിച്ചു.

ബാലപീഡനം തടയുന്നതിനായി വിളിച്ചുചേർത്ത ബിഷപ്പുമാരുടെ പ്രത്യേക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പോപ്.

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികർ സാത്താന്റെ ഉപകരണമാണെന്നും മാർപാപ്പ പറഞ്ഞു. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കാനുള്ള യുദ്ധത്തിന് കത്തോലിക്ക സഭയോട് മാർപാപ്പ ആഹ്വാനം ചെയ്തു.

നാലുദിവസം നീണ്ട പ്രത്യേക സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് 114 ബിഷപ്പുമാരാണ് പങ്കെടുത്തത്. കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തിൽ പ്രതിനിധികളായിരുന്നു.