arrest

മാനന്തവാടി: വയനാട്ടിൽ വെള്ളമുണ്ട പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷമായി പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചങ്കോടുള്ള ഒരു ക്വാർട്ടേഴ്‌സിൽ താമസിച്ചു വരുന്ന ഇരിട്ടി കിളിയന്തറ ഉത്തും കുഴിയിൽ സോണി ഫിലിപ്പ് (38), ഇതേ ക്വാർട്ടേഴ്‌സിലെ പാലമുക്ക് ബീരാളി വീട്ടിൽ ജമീല (30), ഭർത്താവ് തരിയോട് കാലിക്കുനി ഓടയിൽ വീട്ടിൽ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ പോക്‌സോ കേസ്‌ എടുത്തിട്ടുണ്ട്.