തൃക്കരിപ്പൂർ: കൊലവിളി പ്രസംഗത്തിൽ ഖേദപ്രകടനവുമായി സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി.പി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് മുസ്തഫ പറഞ്ഞു. തന്റെ വാക്കുകൾ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുണ്ടായ ദുഖവും മനസിലാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് മാദ്ധ്യമങ്ങൾ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും മുസ്തഫ ആരോപിച്ചു.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് മുസ്തഫ കൊലവിളി പ്രസംഗം നടത്തിയതെന്നായിരുന്നു ആരോപണം.