reema
REEMA

റിയാദ്: അമേരിക്കയിലെ സ്ഥാനാപതിയായി റീമ ബിന്ദ് ബദാർ രാജകുമാരിയെ സൗദി അറേബ്യ നിയമിച്ചു.ഇതോടെ റീമ യു.എസിലെ സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയായി ചിരിത്രം കുറിച്ചു.

കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഏഷ്യൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് പുതിയ നിയമനം.

മുൻ അംബാസഡറായിരുന്ന ഖാലിദ് ബിൻ സൽമാനെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ചുമതല മാറ്റി കൊണ്ടാണ് വിപ്ലവകരമായ തീരുമാനം സൗദി കൈക്കൊണ്ടത്. മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനാണ് ഖാലിദ് ബിൻ സൽമാൻ.

ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സൗദിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് റിമയുടെ നിയമനം.

ഖഷോഗിയെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ സൗദി ഭരണാധികാരികൾക്കെതിരെ നടപടി വേണമെന്ന യു.എസ് സെനറ്റർമാരുടെ ഭീഷണിയാണ് റീമ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

അമേരിക്കയിൽ ഏറെ കാലം സൗദി അംബാസഡറായിരുന്ന ബാന്ദർ രാജകുമാരന്റെ മകളാണ് റീമ രാജകുമാരി. സൗദിയിലെ ജനറൽ സ്‌പോർട്‌സ് അതോറിട്ടി മേധാവി ആയിരുന്ന റീമ, കായിക രംഗത്ത വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു