ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവിലൂടെ ഏവരുടെയും മനം കവർന്ന താരമാണ് നൂറിൻ ഷെരീഫ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ഒരു അഡാർ ലവിൽ നൂറിൻ ഷെരീഫിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഇപ്പോൾ ഡാൻസിലും അഡാർ നായികയാമെന്ന് തെളിയിച്ചിരിക്കുകയാണ് നൂറിൻ.
ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു കോളേജിൽ പരിപാടിക്ക് അതിഥിയായെത്തിയ നൂറിന്റെ ഗംഭീര പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്. കോളേജിലെത്തിയ നൂറിൻ അവിടുത്തെ വിദ്യാർത്ഥികളോടൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ആരാധകർ ഏറ്രെടുക്കുകയായിരുന്നു. സദസിൽ സംസാരിക്കവെ കോളേജ് മിസ് ചെയ്യുന്നു എന്ന് പറഞ്ഞ താരം ശേഷം വിദ്യർത്ഥികളോടൊപ്പം ഡാൻസ് ചെയ്യുന്നു. നൂറിന്റെ മതിമറന്നുള്ള നൃത്തങ്ങൾ ഇപ്പോൾ യൂട്യൂബിൽ ട്രൻഡിങ് ആണ്.
പുറത്തിരങ്ങിയ ഒരു അഡാർ ലൗവിന്റെ ക്ലൈമാക്സിനെതിരെ ആദ്യം വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് പുതിയ ക്ലൈമാക്സുമായി ചിത്രം പ്രദർശനം തുടരുകയാണ്.