sandeep-warrier-hatric
sandeep warrier hatric

കൃഷ്ണ : പേസർ സന്ദീപ് വാര്യർ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ ആന്ധ്രയെ എട്ട് റൺസിന് കീഴടക്കി കേരളം സെയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടിക്കിറങ്ങിയ ആന്ധ്ര 19.4 ഒാവറിൽ 152 റൺസിന് ആൾ ഒൗട്ടായി. ആന്ധ്രയുടെ അവസാന ഒാവറിലെ തുടർച്ചയായ മൂന്ന് പന്തുകളിലാണ് ശശികാന്ത് (11), കരൺ ശർമ്മ (11), ഇസ്മെയ്ൻ (6) എന്നിവരെ പുറത്താക്കി സന്ദീപ് ഹാട്രിക് തികച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ പി. പ്രശാന്തിന് ശേഷം ഹാട്രിക് നേടുന്ന മലയാളിതാരമാണ് സന്ദീപ്.

ബാറ്റിംഗിൽ 61 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 70 റൺസുമായി വിഷ്ണു വിനോദും 24 പന്തിൽ 38 റൺസുമായി സച്ചിൻ ബേബിയും 19 പന്തിൽ 31 റൺസുമായി അരുൺ കാർത്തിക്കും തിളങ്ങി.

ഇശാൻ കിഷന്

രണ്ടാം സെഞ്ച്വറി

കൃഷ്ണ: സെയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ജാർഖണ്ഡിന്റെ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ഇശാൻ കിഷന് (113 നോട്ടൗട്ട് ) സെഞ്ച്വറി ഇശാന്റെ മികവിൽ മണിപ്പൂരിനെ ജാർഖണ്ഡ് 113 റൺസിന് തകർത്തു. 62 പന്തിൽ 12 ഫോറും അഞ്ച് സിക്സുമടിച്ച ഇശാന്റെയും 73 റൺസ് നേടിയ വിരാട് സിംഗിന്റെയും മികവിൽ ജാർഖണ്ഡ് 219 റൺസടിച്ചപ്പോൾ മണിപ്പൂർ 98/9 ൽ ഒതുങ്ങി.