സൗദി അറേബ്യയിലെ പ്രമുഖ ബ്യൂട്ടിക്ളിനിക്കിൽ ഡിപ്ളോമ നഴ്സുമാർക്ക് (സ്ത്രീ) അവസരം. യോഗ്യത: GNM ( 2 വർഷത്തെ തൊഴിൽ പരിചയം) ശമ്പളം: 2500-3500 സൗദി റിയാൽ.2 വർഷത്തെ കോൺട്രാക്ട് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് താമസം, യാത്ര, വിമാനടിക്കറ്റ് മെഡിക്കൽ ഇൻഷ്വറൻസ് എന്നീ സൗകര്യങ്ങൾ ലഭിക്കും. ഫെബ്രുവരി 28 ന് മുൻപ് അപേക്ഷിക്കണം. ബയോഡാറ്റ gcc@odepc.in എന്ന മെയിലിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്: Ph: +91 – 471 – 2329440/41/42/43/45 ,വെബ്സൈറ്റ് : http://odepc.kerala.gov.in/
അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക്
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി 27 ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും. ഒരു വർഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ നഴ്സുമാർക്കും രണ്ട് വർഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ നഴ്സുമാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ - 0471 2329440/41/42/43/45. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in.
സൗദി അറേബ്യയിലെ അൽമൗവ്വാസാത്ത് മെഡിക്കൽ സർവീസ് കോ. ബിഎസ്സി/ജിഎൻഎം നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് തൈക്കാട് നോർക്കാറൂട്സ് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യൂ നടത്തും. പ്രായപരിധി : 22-35. ബയോഡാറ്റ rmt4.norka@kerala.gov.in എന്ന മെയിലിലേക്ക് അയക്കാം. വെബ്സൈറ്റ് : https://norkaroots.org.
ദുബായ് ഫെസ്റ്റിവൽ സിറ്റി
ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ്. സെക്യൂരിറ്റി മാനേജർ, ഓപ്പറേഷൻ മാനേജർ, ഓഫീസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സ്പെഷ്യലി ലീസിംഗ് മാനേജർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.dubaifestivalcity.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡ്രൈവർ തസ്തികയിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.edi.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ മ്യൂസിയം
ഖത്തറിന്റെ പൂർവകാലവും ഭാവിയും പ്രതിഫലിപ്പിക്കുന്ന ഖത്തർ ദേശീയ മ്യൂസിയം വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർ, കൺസെർവേറ്റർ, കൺസർവേഷൻ സ്പെഷ്യലിസ്റ്റ്, എത്നോഗ്രഫി കുറേറ്റർ, മാരിടൈം കുറേറ്റർ, നാച്ചുറ. സയൻസ് കുറേറ്റർ , രജിസ്ട്രാർ, പേപ്പർ കൺസർവേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qm.org.qa/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സൗദി ആരംകോ
സൗദിയിലെ ആരംകോ (ഓയിൽ കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് , കെമിക്കൽ , കമ്മ്യൂണിറ്റി സർവീസ് , കോൺട്രോക്ട് അഡ്വൈസ്, എഡ്യുക്കേഷൻ, എൻജിനീയറിംഗ്, ഫിനാൻസ്, എൻവിറോൺമെന്റൽ, എക്സ്പ്ളോറേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.saudiaramco.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സ്മാർട്ട് ദുബായ്
ദുബായിലെ സ്മാർട്ട് ദുബായ് പദ്ധതിയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സ്പെഷ്യലിസ്റ്റ് - സ്ട്രാറ്റജിക് പ്ളാനിംഗ്, മാനേജർ, മേജർ സ്പെഷ്യലിസ്റ്റ് - ഹ്യൂമൻ റിസോഴ്സ്, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, ഫസ്റ്റ് എൻജിനീയർ, ചീഫ് എൻജിനീയർ, പ്രോജക്ട് മാനേജർ, സീനിയർ സെപെഷ്യലിസ്റ്റ്, അർബൻ പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, എക്സിക്യൂട്ടീവ് - ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ്, ഫെസിലിറ്റി മാനേജ്മെന്റ് എൻജിനീയർ, എംപ്ളോയീസ് റിലേഷൻ ചീഫ് ഓഫീസർ, പേഴ്സണൽ ഡിവിഷൻ ഹെഡ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: https://www.smartdubai.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അൽഷയ ഗ്രൂപ്പ്
കുവൈറ്റിലെ അൽഷയാഗ്രൂപ്പ് (റീട്ടെയിൽ കമ്പനി) വിവിധ തസ്തികളിൽ ഒഴിവ്.ട്രെയിനിംഗ് ഓഫീസർ, അസിസ്റ്റന്റ് സ്റ്രോർ മാനേജർ, ഏരിയ മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, സ്റ്റോർ മാനേജർ, സീനിയർ സെയിൽസ് അശസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.alshaya.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽസ്റ്റോം
സൗദി അറേബ്യയിലെ അൽസ്റ്റോം കമ്പനിയിലേക്ക് ഡെപ്യൂട്ടി ടെക്നിക്കൽ മാനേജർ, എൻജിനീയർ,ഇൻസ്റ്റലേഷൻ കോഡിനേറ്റർ, തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.alstom.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.