mahaguru

പ്രതീക്ഷകളോടെ, പ്രാർത്ഥനകളോടെ കുട്ടിയമ്മയും മാടനാശാനും ദിവസങ്ങൾ തള്ളിനീക്കുന്നു. ആയുർവേദ പണ്ഡിതനായ കൃഷ്ണൻവൈദ്യർ ഏതുസമയത്തും രോഗികൾക്ക് ആശ്വാസവും സാന്ത്വനവും പകരും. ഒരു രോഗിയെ പരിശോധിക്കാൻ അല്പം ദൂരെ പോകേണ്ടിവരുമ്പോൾ അദ്ദേഹത്തിന് അല്പം ഉത്കണ്ഠയുണ്ട്. എങ്കിലും കുട്ടിയമ്മയ്ക്ക് വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകിയിട്ടാണ് പോകുന്നത്.
നേരം പുലരാറായി മടങ്ങിവരുമ്പോൾ വയൽവാരം വീട് ഒരു തിരുപ്പിറവിയുടെ ആഹ്ലാദത്തിലായിരുന്നു. കൃഷ്ണൻവൈദ്യരും അതിൽ പങ്കുചേരുന്നു.