oscar

ലോസ്ആഞ്ചലസ്: 91 ആമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലിക് മികച്ച നടനായും ദി ഫേവറിറ്റിലൂടെ ഒലീവിയ കോൾമാൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. പീറ്റർ ഫാരെല്ലി ഒരുക്കിയ ഗ്രീൻ ബുക്കാണ് മികച്ച ചിത്രം.

ആർത്തവത്തെ ആസ്പദമാക്കി ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിനും ഓസ്‌കർ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ- അമേരിക്കൻ സംവിധായിക റയ്‌ക സെഹ്റ്റച്ബച്ചി ഒരുക്കിയ 'പിരീഡ് എൻഡ് ഒഫ് സെന്റൻസ് ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരത്തിന് അർഹമായത്.

ലോസ് ആഞ്ജലീസിലെ ഡോൾബി തിയേറ്ററിലാണ് 91ആമത് ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ്– അമേരിക്കൻ ചിത്രമായ 'ബൊഹീമിയൻ റാപ്‌സോദി' മൂന്ന് ഓസ്‌കർ പുരസ്‌കാരങ്ങൾ നേടി. ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് നേട്ടം.മികച്ച പ്രതീക്ഷയുമായി എത്തയി റോമ ഇതിനോടകം തന്നെ രണ്ട് പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു. ദി ഫേവറിറ്റും നിറഞ്ഞു നിൽക്കുന്നുണ്ട്. മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയ്ക്കാണ് 'റോമ' പുരസ്‌കാരം നേടിയത്.


മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയ്ക്കാണ് 'റോമ' പുരസ്‌കാരം നേടിയത്. ചമയം, കേശാലങ്കാരം എന്നീ വിഭാഗങ്ങളിൽ വൈസും, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിൽ ബ്ളാക്ക് പാന്തറും രണ്ടു വീതം പുരസ്‌കാരങ്ങൾ നേടി.


മികച്ച സഹനടൻ: മഹേർഷല അലി (ഗ്രീൻ ബുക്ക്)


മികച്ച സഹനടി റെജീന കിംഗ് (ചിത്രം: ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്)


മികച്ച ഡോക്യുമെന്ററി (ഫീച്ചർ): ഫ്രീ സോളോ


ആനിമേറ്റഡ് ഫീച്ചർ ഫിലിം: സ്‌പൈഡർ മാൻ: ഇൻടു ദ സ്‌പൈഡർ വേർസ്


മികച്ച ചമയം,കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം വൈസ് എന്ന ചിത്രത്തിന്


വസ്ത്രാലങ്കാരം: ബ്ലാക് പാന്തർ (റൂത്ത്.ഇ.കാർട്ടർ)


ഛായാഗ്രഹണം: അൽഫോൻസോ ക്വാറൺ (ചിത്രം: റോമ)


മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ഹന്ന ബീച്ച്ലർ.ജേ ഹാർട്ട് (ബ്ലാക് പാന്തർ)


ശബ്ദലേഖനം: ജോൺവാർഹെസ്റ്റ്,നിന ഹാർട്ട് സ്റ്റോൺ(ബൊഹീമിയൻ റാപ്‌സൊദി)


വിദേശഭാഷാചിത്രം: റോമ (മെക്സിക്കോ)