saradakuti

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി. ഉത്തർപ്രദേശിൽ തൊഴിലാളികളുടെ കാൽകഴുകുന്ന മോദിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തുകൊണ്ട് 'എന്തു പ്രഹസനമാ സജീ ഇത്' എന്ന സിനിമാ ഡയലോഗും ചേർത്താണ് ശാരദക്കുട്ടിയുടെ ട്രോൾ. എന്നാൽ ഇതിനെതിരെ കമന്റും ശക്തമാണ്. കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ചേച്ചി എവിടായിരുന്നുവെന്നും, നിങ്ങളെ പോലുള്ളവർ ചെയ്യുന്നത് ശരി മറ്റുള്ളവർ എന്തു ചെയ്‌താലും അത് ഷോ എന്നു തുടങ്ങുന്നു കമന്റുകൾ.

modi

കുംഭമേളയോടനുബന്ധിച്ചായിരുന്നു മോദിയുടെ ഉത്തർപ്രദേശ് സന്ദർശനം. തുടർന്ന് കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആദർ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കിയത്.