oscar

ലോസ്ആഞ്ചലസ്: ഏതൊരു പുരസ്‌കാരവേദിയും പ്രേക്ഷകർക്ക് രസകരമായ കാഴ്‌ചാനുഭവങ്ങൾ സമ്മാനിക്കുക പതിവാണ്. ഇത്തവണത്തെ ഓസ്‌കാറും അതിൽ നിന്ന് വിഭിന്നമായിരുന്നില്ല. 'ഒരു ചെറിയ കൈയബദ്ധം', അതു പറ്റിയതോ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ റെജിന കിംഗും. അവാർഡ് വാങ്ങുന്നതിനായി വേദിയിലേക്ക് കയറുന്നതിനിടെ റജീനയുടെ വസ്‌ത്രം കസേരയിൽ കുടുങ്ങി പോവുകയായിരുന്നു. തെന്നിവീഴാൻ പോയ നടിയെ രക്ഷിച്ചത് ഒപ്പമുണ്ടായിരുന്ന നടൻ ക്രിസ് ഇവൻസ് ആയിരുന്നു.

റെജിനയെ കൈകളിൽ താങ്ങി പിടിച്ച് വേദിയിലെ സ്‌റ്റെപ്പുകൾ കയറാൻ സഹായിച്ചതിനു ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാർ വേദിയിലെ യഥാർത്ഥ ഹീറോ ആയത് ക്രിസ് ഇവൻസ് ആണെന്നാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്. ട്വിറ്റർ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഈഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റെജിനയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.