kaumudy-news-headlines-

1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം എന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമെ, ഇടുക്കിയോ ചാലക്കുടിയോ വേണം എന്ന് ആവശ്യം. ലോക്സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം ഉണ്ടെന്ന് പി.ജെ. ജോസഫ്. ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട് എന്നും പ്രതികരണം. ആവശ്യം അംഗീകരിക്കപ്പെടും എന്നാണ് പ്രതീ്ക്ഷ എന്നും ജോസഫ്

2. 1984-ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചിരുന്നു. 74-ല്‍ രണ്ട് സീറ്റുകളും. നിഷ ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയ ജോസഫ്, സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും എന്നും കൂട്ടിച്ചേര്‍ത്തു

3. തിരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 3.33 കോടിരൂപയുടെ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായി, മുഖ്യമന്ത്രി ആയ ശേഷം ആദ്യമായാണ് വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ എത്തുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യനെ അനുഗമിച്ചിരുന്നു

4. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് എസ്.എന്‍.ഡി.പി നല്‍കിയത്, പരസ്യമായ പിന്തുണ. സര്‍ക്കാരിന്റെ വനിതാ മതില്‍ വിജയിപ്പിക്കുന്നതിനും വെള്ളാപ്പള്ളി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷന്‍ ആയ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ പദ്ധതി അനുവദിച്ചത് ഈ സാഹചര്യത്തില്‍. സന്ദര്‍ശനം വിവാദം ആയതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായ നേതൃത്വത്തോട് എല്‍.ഡി.എഫിന് ശത്രുത ഇല്ലെന്ന് പ്രതികരണം

5. സമുദായ നേതാക്കളെ സന്ദര്‍ശിച്ചത്, പരസ്യമായി. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികത ഇല്ല. എന്‍.എസ്.എസ് വാതിലുകള്‍ കൊട്ടിയടച്ചു. അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാന്‍ ഇല്ലെന്നും കോടിയേരി. എന്‍.എസ്.എസ് വിശ്വാസം രക്ഷിക്കട്ടെ എന്നും മോദി എത്രവട്ടം ഗംഗയില്‍ മുങ്ങി കുളിച്ചാലും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍

6. 91-ാംമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് നോമിനേഷനുമായി എത്തിയ ഗ്രീന്‍ബുക്ക് മികച്ച സിനിമ. ഫേവറേറ്റിലെ അഭിനയത്തിന് ഒലീവിയ കോള്‍മാന്‍ മികച്ച നടിയും ബൊഹീമിയന്‍ റാപ്സഡിയിലെ അഭിനയത്തിന് റമി മാലെക് മികച്ച നടനും. റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണ്‍ മികച്ച സംവിധായകന്‍. മികച്ച ഛായാഗ്രാഹണത്തിനും അല്‍ഫോണ്‍സോ ക്വാറോണിന് പുരസ്‌കാരം.

7. അല്‍ഫോന്‍സോ ക്വാറോണിന്റെ റോമ മികച്ച വിദേശ ഭാഷാ ചിത്രം. ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മഹര്‍ഷാല അലി മികച്ച സഹനടനും ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോകിലെ പ്രകടനത്തിന് റജീന കിംഗ് സഹനടിയും. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ബ്ലാക് ക്ലാന്‍സ്മാന്‍ സ്വന്തമാക്കി. ഗൈ നറ്റിവ് ജെയ്മി സംവിധാനം ചെയ്ത സ്‌കിന്‍ മികച്ച ഷോര്‍ട് ഫിലിം ലൈവ് ആക്ഷന്‍. വിഷ്വല്‍ എഫക്ട്സിന് ഫസ്റ്റ് മാന്‍ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ പിരിഡ്- എന്‍ഡ് ഓഫ് സെന്റന്‍സ് സ്വന്തമാക്കി. ബാഓ ആണ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം. ഫ്രീ സോളോ ആണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം

8. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. അന്വേഷണ ചുമതലയുള്ള എസ.്പി മുഹമ്മദ് റഫീഖും, ഡിവൈ.എസ്.പി പ്രദീപും സംഭവ സ്ഥലത്ത് എത്തി. കേസന്വേഷിച്ച ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു സന്ദര്‍ശനം

9. ഫയല്‍ വിശദമായി പഠിച്ചശേഷം അന്വേഷണം ആരംഭിക്കും. എന്നാല്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു എന്നും പ്രതികരണം. അതേസമയം രണ്ടു വീടുകളിലേയ്ക്കും ആശ്വാസ വാക്കുകളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രവാഹം ഇപ്പോഴും തുടരുക ആണ്

10. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ എതിര്‍ത്തും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

11. എന്നാല്‍ ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ പ്രതിക്ക് അവകാശം ഇല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ വിചാരണക്ക് ലഭ്യമാണോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുക ആണ്. ഹൈക്കോടതി രജിസ്ട്രാര്‍ ഇന്ന് കോടതിയെ മറുപടി അറിയിക്കും.

12. അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നു പോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടി എടുക്കുമെന്നും പാകിസ്ഥാന്‍

13. 2015-ല്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ട് ഇറങ്ങണം എന്നും തീവ്രവാദികളെ തുരത്താന്‍ ഒരുമിച്ചു നില്‍ക്കണം എന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പറഞ്ഞതെല്ലാം മറന്നിരിക്കുക ആണെന്ന് ഇമ്രാന്‍ ഖാന്റെ കുറ്റപ്പെടുത്തല്‍. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിന് എതിരെ ലോകം ഒരുമിച്ച് നില്‍ക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം