summer-season

കൊടും വേനലിലാണ് ഇപ്പോൾ നാം. വേനൽ തുടങ്ങുമ്പോഴേ ഇതാണ് അവസ്ഥയെങ്കിൽ വരും മാസങ്ങളെന്താകും?​ ഈ സാഹചര്യത്തിൽ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യാഘാതം ചൂടിനെ വിയർപ്പിലൂടെ പുറന്തള്ളാൻ കഴിയാതെ വരിക, ബോധരഹിതനാകുക തുടങ്ങി സൂര്യാഘാതം ഗുരതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

വെയിലേറ്റ് ദേഹം പൊള്ളുന്നതാണ് സൂര്യതാപം. സൂര്യതാപവും സൂര്യാഘാതവും ഒരുമിച്ച് വരാനും സാധ്യതയുണ്ട്. വിയർപ്പിലൂടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടപ്പെടാം. നാല് വയസിന് താഴെയും 65 വയസിന് മുകളിലുമുള്ളവരെയുമാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യത.

സൂര്യാതാപമോ സൂര്യാഘാതമോ ഏറ്റാൽ

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതാപമോ സൂര്യാഘാതമോ ഏൽക്കാൻ കൂടുതൽ സാധ്യത. രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ താപശരീര ശോഷണത്തിലേക്ക് നയിച്ചേക്കാം. വെയിലത്തിറങ്ങുന്നവർ മതിയായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.