sitaram-yechuri

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്കുള്ളിൽ കുറ്റക്കാരായവർ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റാക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും നിയമപരമായ വഴികളിലൂടെത്തന്നെ അക്കാര്യത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം നേരത്തെ പാർട്ടി വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഏതുതരത്തിലുള്ള സഖ്യം രൂപപ്പെടുക എന്ന് വ്യക്തമാക്കൂ. ആർക്ക് പിന്തുണ നൽകുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.