airport

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു പിന്നാലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതലയും ഇനി അദാനിക്കെ തന്നെന്ന് സൂചന. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ളലേലത്തിൽ അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നിൽ. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ്‌ ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരനു വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്.

സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ ആറ് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശമാണ് കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്‌ക്കു നൽകുന്നത്. ഇതിൽ അഞ്ചിലും അദാനി തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. 10 കമ്പനികളിൽ നിന്നായി ആകെ 32 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്.