വയറിന്റെ വലതുഭാഗത്ത് വൻകുടലിന്റെ അറ്റത്തുള്ള അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന വീക്കവും അണുബാധയുമാണ് പ്രധാനമായും അപ്പെൻഡിസൈറ്റിസിന് കാരണം. ആദ്യം പൊക്കിളിനു ചുറ്റും വേദന വരുന്നു. തുടർന്ന് വലതു വശത്തേക്ക് വേദന വ്യാപിക്കുന്നു. കൂടാതെ പനി, ഛർദ്ദി എന്നിവയും ഉണ്ടായേക്കും.
വേദന അതികഠിനമായിരിക്കും. കഠിനമായ മലബന്ധം, കഫം കലർന്ന് ഇടവിട്ടുവരുന്ന അതിസാരം എന്നിവയും ഉണ്ടാകാം. ഇക്കിൾ, ജനനേന്ദ്രിയത്തിൽ വേദന, വൃഷണങ്ങൾ മേൽപ്പോട്ടുകയറുക, മൂത്രം പോകാൻ പ്രയാസം എന്നിവയും ഉണ്ടായേക്കാം. രോഗം വന്നാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. ചികിത്സ താമസിപ്പിക്കുന്നത് രോഗം ഗുരുതരമാകാൻ കാരണമാകും. ഹോമിയോപ്പതിയിൽ അപ്പെൻഡിസൈറ്റിസിനു ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്.
തുടക്കത്തിൽ മരുന്നുകൾ മാത്രം ഉപയോഗിച്ച് രോഗമുക്തി നേടാനാകും. അപ്പെൻഡിക്സ് പഴുത്ത് പൊട്ടുന്ന സാഹചര്യം ഒഴിവാക്കാൻ തുടക്കത്തിൽ തന്നെ ഹോമിയോ മരുന്നുകൾ കഴിച്ചാൽ സാധിക്കും. ഹോമിയോ ശാസ്ത്രപ്രകാരം അപ്പെൻഡിക്സ് ശരീരത്തിന് ആവശ്യമുള്ള അവയവം തന്നെയാണ്. ചികിത്സ തേടുന്നവർ വിശ്രമം നിർബന്ധമായും എടുക്കേണ്ടതാണ്.
മരുന്നു നിർണയിക്കുന്നതിൽ രോഗലക്ഷണങ്ങൾ മുഖ്യപങ്കുവഹിക്കുന്നു. കൂടാതെ രോഗിയുടെ ശാരീരിക മാനസിക പ്രത്യേകതകൾക്കും പ്രാധാന്യമുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം പറഞ്ഞ അളവിലും സമയത്തും മരുന്നു കഴിച്ചാൽ വളരെ പെട്ടെന്നുതന്നെ പൂർണമായ ആരോഗ്യം ശസ്ത്രക്രിയ കൂടാതെ വീണ്ടെടുക്കാൻ കഴിയും.