ലണ്ടൻ: ഇടിക്കൂട്ടിലെ പെൺസിംഹം മക്കാൻസി ഡ്രെൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു. മക്കാൻസി തന്നെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഗർഭവിവരം പുറത്തുവിട്ടത്. കാമുകനോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റുചെയ്തിട്ടുണ്ട്.
ലോകമെങ്ങും ആരാധകരുള്ള യു.എഫ്. സി താരമാണ് മക്കാൻസി. ബ്രസീലിലെ സർഫിംഗ് താരമായ വെസ്ലീ സന്റോസാണ് കാമുകൻ. ഏറെ നാളായി ഇവർ അടുപ്പത്തിലാണ്. എന്നാൽ ഒൗദ്യോഗികവിവാഹം നടന്നിട്ടില്ല.ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് മക്കാൻസി .ഒന്നും അത്രയ്ക്കങ്ങ് വിശ്വാസം വരുന്നില്ലത്രേ.
വാർത്തകേട്ടതോടെ ആരാധകർ കടുത്ത നിരാശയിലായി. അടുത്തുനടക്കുന്ന ചില ടൂർണമെന്റുകളിൽ മക്കാൻസിക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ഗർഭിണിയായതിനാൽ ഇനി മത്സരിക്കാനാവില്ല. അതാണ് നിരാശയയ്ക്ക് കാരണം. എല്ലാം കഴിഞ്ഞ് വളരെപ്പെട്ടെന്നുതന്നെ റിംഗിലേക്ക് മടങ്ങിവരും എന്നവാക്ക് വിരമിക്കലിന്റെ സൂചനയെന്നാണ് അവർ പറയുന്നത്. എന്നാൽ മത്സരരംഗത്തുനിന്ന് പിന്മാറുമെന്ന ഒരു സൂചനയും താരമോ അടുപ്പക്കാരോ നൽകിയിട്ടില്ല.
മിക്സഡ് മാർഷർ ആർട്സിൽ ലോക ഒന്നാംനമ്പർ താരമായിരുന്നു ഇരുപത്തഞ്ചുകാരി മക്കാൻസി. ഇപ്പോൾ ആറാംസ്ഥാനത്താണ്.
പിതാവാണ് ഗുരു. മൂന്നാംവയസിൽ പരിശീലനം തുടങ്ങി. വീണ്ടും ലോക ഒന്നാംനമ്പർ ആകണമെന്ന് മക്കാൻസിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു.