കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവർഗീസിനാണ് വിചാരണ ചുമതല. കേസിൽ വിചാരണയ്കക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വിചാരണ വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയുടെ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളി. നടി സമീപിച്ചത് നിയമപരമായ അവകാരങ്ങൾ ആവശ്യപ്പെട്ട് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും, വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സമീപ ജില്ലകളിൽ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സി.ബി.ഐ കോടതിയിലെ ജഡ്ജിയായ ഹണി വർഗീസിനെ പരിഗണിച്ചത്.