1. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി. നടപടി, വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യം പരിഗണിച്ച്. കേസിന്റെ ചുമതല പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസിന്. ഒന്‍പത് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം. കോടതി ഉത്തരവ് ദിലീപിന്റെയും പള്‍സുര്‍ സുനിയുടെ ആവശ്യം തള്ളി കൊണ്ട്. 2. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. പീഡനത്തിന് ഇരയാകുന്നവര്‍ എല്ലാം പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍. വിചാരണക്കോടതി മാറ്റുന്നതിന് എതിരെ ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി തള്ളി. 3. തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നല്‍കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യം. ബിഡിങ്ങില്‍ നടന്നത് വിചിത്രമായ കാര്യങ്ങള്‍. അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് അദാനി പോലും പറയില്ല. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിറുത്തി ലാഭം കൊയ്യാം എന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി 4. പെരിയ ഇരട്ട കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പി. പീതാംബരന്‍. കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു എന്നും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീതാംബരന്‍. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പീതാബരനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
5. ഒന്നാം പ്രതി പീതാംബരനെയും രണ്ടാം പ്രതി സജി ജോര്‍ജിനെയും ആണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. മുഖ്യപ്രതി പീതാംബരന്‍ കുറ്റം നിഷേധിച്ചത് കേസില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന ആവശ്യം ശക്തമാകവേ. കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു എന്നും പ്രതികരണം. 6. അതിനിടെ, ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ക്കോട്ട് സമവായ ചര്‍ച്ച നടത്താന്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ച് സി.പി.എം. യോഗത്തെ കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഡി.സി.സി. യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഡി.സി.സി നിലപാട് അറിയിച്ചിട്ടില്ല 7. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണം എന്ന് വിദഗ്ധ സമിതി. അടുത്ത കാലവര്‍ഷത്തിന് മുന്‍പ് തടയണ പൊളിച്ചു മാറ്റണം എന്ന് നിര്‍ദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ളിടത്താണ് തടയണ നിര്‍മ്മിച്ചത് എന്നും പ്രളയ കാലത്ത് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി എന്നും പരാമര്‍ശം 8. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ പ്രളയത്തില്‍ പാര്‍ക്കില്‍ എട്ടിടങ്ങളില്‍ ആണ് ഉരുള്‍ പൊട്ടിയത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഉരുള്‍ പൊട്ടിയ ഇടങ്ങളില്‍ എം.എല്‍.എ അറ്റകുറ്റ പണികള്‍ നടത്തി ഇരുന്നുവിമര്‍ശിച്ച് ചെന്നിത്തല 9. അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നു പോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടി എടുക്കുമെന്നും പാകിസ്ഥാന്‍ 10. 2015-ല്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ട് ഇറങ്ങണം എന്നും തീവ്രവാദികളെ തുരത്താന്‍ ഒരുമിച്ചു നില്‍ക്കണം എന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പറഞ്ഞതെല്ലാം മറന്നിരിക്കുക ആണെന്ന് ഇമ്രാന്‍ ഖാന്റെ കുറ്റപ്പെടുത്തല്‍. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിന് എതിരെ ലോകം ഒരുമിച്ച് നില്‍ക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം 11. ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും എന്ന് അരവിന്ദ് കെജ്രിവാള്‍. സഖ്യത്തിനുശ്ശ വാതിലുകള്‍ കോണ്‍ഗ്രസ് അടച്ചു കളഞ്ഞു. മഹാസഖ്യവുമായി മുന്നോട്ടു പോകുന്നതിനെ കോണ്‍ഗ്രസ് നിഷേധിച്ചു. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകളിലും എ.എ.പി മത്സരിക്കും എന്നും കെജ്രിവാള്‍ 12. നരേന്ദ്രമോദി- അമിത് ഷാ സഖ്യത്തെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബി.ജെ.പി സര്‍ക്കാര്‍ നശിപ്പിച്ചു. വെറുപ്പിന്റെ അന്തരീക്ഷം രാജ്യത്തിന്റെ ഐക്യത്തെ തകര്‍ത്തു എന്നും കേന്ദ്ര സര്‍ക്കാരിന് കെജ്രിവാളിന്റെ വിമര്‍ശനം
|