images

 ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 163/2018 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (പ്ലംബർ) (ഒന്നാം എൻ.സി.എ.-ഒ.എക്‌സ്) ഓൺലൈൻ പരീക്ഷ നടത്തും.


 സാധ്യതാ പട്ടിക
കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിനിൽ കാറ്റഗറി നമ്പർ 280/2017 ലബോറട്ടറി അറ്റൻഡർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.


 ചുരുക്ക പട്ടിക
കാറ്റഗറി നമ്പർ 2/2018 ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ടു ദി ഫാർമക്കോഗനോസി ഓഫീസർ, കാറ്റഗറി നമ്പർ 219/2016 നിയമ വകുപ്പിൽ (ഗവൺമെന്റ് സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്‌ലേറ്റർ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പർ 375/2017 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കാറ്റഗറി നമ്പർ 222/2017 കേരള മോട്ടർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ/അഡിഷണൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ, കാറ്റഗറി നമ്പർ 616/2017 കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (എൻ.സി.എ.-മുസ്ലീം) എന്നിവയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.


 അഭിമുഖം
ഇടുക്കി ജില്ലയിൽ ഇൻഡ്യൻ സിസ്റ്റംസ് ഒഫ് മെഡിസിനിൽ കാറ്റഗറി നമ്പർ 10/2018 അറ്റൻഡർ ഗ്രേഡ് രണ്ട് (സിദ്ധ), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 663/2017 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (എൻ.സി.എ.-എസ്.ഐ.യു.സി.- നാടാർ/എ.ഐ.), കാറ്റഗറി നമ്പർ 14/2018 കേരള അഗ്രോ മെഷിനറീ കോർപ്പറേഷൻ ലിമിറ്റഡിൽ സൂപ്രണ്ട് (എച്ച്.ആർ.) (എൻ.സി.എ.-ഈഴവ/ബില്ലവ/തിയ്യ) എന്നിവയുടെ അഭിമുഖം നടത്തും.