kerala-university

 പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എഡ് റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

 ടൈംടേബിൾ

മാർച്ച് 22 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഡ് (2015 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

മാർച്ച് മാസം 26ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ് ( 2018 സ്‌കീം റഗുലർ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ


 സ്‌കോളർഷിപ്പ്


2018-19 വർഷത്തെ എം.ഫിൽ വിദ്യാർത്ഥികൾക്കുളള യൂണിവേഴ്‌സിറ്റി ഫെലോഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും 2018-19 വർഷം എം.ഫിൽ. കോഴ്‌സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോളജ് /ഡിപ്പാർട്ടുമെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷ ലഭിക്കേണ്ടല അവസാന തീയതി മാർച്ച് 31. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 തീയതി നീട്ടി

വിവിധ യു.ഐ.ടികളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിലേക്ക് 27, 28 തീയതികളിലായി നടത്താനിരിക്കുന്ന അഭിമുഖം മാർച്ച് 18,19 തീയതികളിലേയ്ക്ക് മാറ്റി. അപേക്ഷകൾ പുതുക്കിയ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുളള സമയത്ത് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.


സൂക്ഷമ പരിശോധന

ബി.ടെക് (2008 സ്‌കീം) നാലാം സെമസറ്റർ സപ്ലിമെന്ററി പരിക്ഷയുടെ സൂക്ഷമ പരിശോധനക്കുവേണ്ടി അപേക്ഷ സമർപ്പിച്ചട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുകളുമായി ബി.ടെക് റീവാല്യുവേഷൻ സെക്ഷനിൽ 26 മുതൽ മാർച്ച് 6 വരെയുളള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.