കൊച്ചി: സംസ്ഥാന വാണിജ്യ നികുതിയുടെ 2011 മുതലുള്ള കുടിശികയുടെ പേരിൽ ബഡ്‌ജറ്രിൽ പ്രഖ്യാപിച്ച ഒറ്റത്തവണ മാപ്പാക്കൽ പദ്ധതി (ആംനസ്‌റ്റി)​ യഥാർത്ഥ നികുതി ബാദ്ധ്യതയ്ക്ക് മുകളിൽ ആയിരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)​ സംസ്ഥാന കമ്മിറ്രി ആവശ്യപ്പെട്ടു. കടപരിശോധനയിൽ കണ്ടെത്തുന്ന പിഴവ് ഊതിവീർപ്പിച്ച് വലിയ തുകയായി കാട്ടുകയാണ് വാണിജ്യ നികുതി വകുപ്പ്.

200 കോടി രൂപയിൽ താഴെയുള്ള ബാദ്ധ്യത 2,​000 കോടി രൂപയായി അടയ്‌ക്കണമെന്ന നോട്ടീസാണ് വ്യാപാരികൾക്ക് കിട്ടുന്നത്. ഇതിനെതിരെയാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്. ധനമന്ത്രി യാഥാർത്ഥ്യ ബോധത്തോടെ വ്യാപാരികളുടെ ബുദ്ധിമുട്ട് മനസിലാക്കണം. സ്വർണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. നികുതി നൽകി സ്വർണം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കണം. സ്വർണം പണയം വയ്‌ക്കാനും വില്‌ക്കാനും ബില്ല് നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ,​ ട്രഷറർ അഡ്വ.എസ്. അബ്‌ദുൾ നാസർ,​ ഭാരവാഹികളായ റോയ് പാലത്ര,​ സി.വി. കൃഷ്‌ണദാസ്,​ ബി. പ്രേമാനന്ദ്,​ കണ്ണൻ ശരവണ,​ അരുൺ നായ്‌ക്,​ നവാസ് പുത്തൻവീട്,​ ബാബുരാജ് കാസറഗോഡ്,​ എൻ.പി. ഭൂപേശ് തുടങ്ങിയവർ സംസാരിച്ചു.

 എ.കെ.ജി.എസ്.എം.എ

ഡോ.ബി. ഗോവിന്ദൻ പ്രസിഡന്റ്,​

കെ. സുരേന്ദ്രൻ ജന. സെക്രട്ടറി

കൊച്ചി: എ.കെ.ജി.എസ്.എം.എ സംസ്ഥാന കമ്മിറ്രിയുടെ ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഹൈക്കോടതി അഭിഭാഷകൻ സോജൻ ജയിംസിന്റെ മേൽനോട്ടത്തിൽ നടന്നു. പ്രസിഡന്റായി ഡോ.ബി. ഗോവിന്ദൻ (തിരുവനന്തപുരം)​,​ ജനറൽ സെക്രട്ടറിയായി കെ. സുരേന്ദ്രൻ (കോഴിക്കോട്)​,​ ട്രഷററായി അഡ്വ. എസ്. അബ്‌ദുൾ നാസർ (കൊല്ലം)​ എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബി. ഗിരിരാജൻ രക്ഷാധികാരിയാണ്.

റോയ് പാലത്ര (വർക്കിംഗ് പ്രസിഡന്റ്)​,​ സി.വി. കൃഷ്‌ണദാസ് (വർക്കിംഗ് ജനറൽ സെക്രട്ടറി)​,​ ബി. പ്രേമാനന്ദ്,​ നവാസ് പുത്തൻവീട്,​ സ്‌കറിയാച്ചൻ,​ നാഗരാജ് നായ്‌ക്,​ കണ്ണൻ ശരവണ,​ ബിന്ദു മാധവ്,​ ഹാഷിം കോന്നി,​ സുൾഫിക്കർ മയൂരി,​ അർജുൻ ഗെയ്‌ക്‌വാദ് (വൈസ് പ്രസിഡന്റുമാർ)​,​ എം.വി. അബ്‌ദുൾ അസീസ്,​ എസ്. പളനി,​ എൻ.വി. പ്രകാശ്,​ ഗണേശ് ആറ്രിങ്ങൽ,​ വിൽസൺ ഇട്ടിയവിര,​ രത്നകല രത്നാകരൻ,​ നസീർ പുന്നയ്‌ക്കൽ,​ അരുൺ നായ്‌ക്,​ എൻ.വി. ഭൂപേശ് (സെക്രട്ടറിമാർ)​ എന്നിവരെ മറ്ര് ഭാരവാഹികളായും തിരഞ്ഞെടുത്തു.