കൽപറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ഐ.എൻ.ടി.യു.സി നേതാവ് അറസ്റ്റിൽ. ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ ഉമ്മർ കൊണ്ടാടിലാണ് പിടിയിലായതത്.
കഴിഞ്ഞ 24 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. കേസിൽ പ്രതിയായ മുൻ ഡി.സി.സി സെക്രട്ടറി ഒ.എം.ജോർജിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. കേസിൽ ഒ.എം.ജോർജ് മാനന്തവാടിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ കീഴടങ്ങിയിരുന്നു.