1. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന്‍ പിന്മാറി. കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. കേസ് രാഷ്ട്രീയമായി നേരിടും. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ സി.പി.എമ്മും ലീഗും ഒത്തു കളിച്ചു എന്നും ആരോപണം. കേസ് പിന്‍വലിച്ചതോടെ, ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനും സാധ്യത തെളിഞ്ഞു 2. 2016ലെ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പി.ബി അബ്ദുള്‍ റസാഖിന് എതിരെ ആണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഒകേ്ടാബര്‍ 20നാണ് റസാഖ് മരിച്ചത്. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു 3. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് പി.ജെ ജോസഫുമായി സമവായത്തില്‍ ഇല്ലെന്ന് സൂചന നല്‍കി ജോസ്. കെ മാണി. സീറ്റ് വേണം എന്ന പി.ജെ ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ജോസ് കെ മാണി. രണ്ടാം സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. നാളത്തെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കു എന്നും പ്രതികരണം 4. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് അറിയിച്ച് പി.ജെ ജോസഫ് രംഗത്ത് എത്തിയത് രാവിലെ. കോട്ടയത്തിന് പുറമെ, ഇടുക്കിയോ ചാലക്കുടിയോ വേണം എന്നാണ് ആവശ്യം. ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ആവശ്യം അംഗീകരിക്കപ്പെടും എന്നാണ് പ്രതീക്ഷ പ്രതികരിച്ചിരുന്നു. നിഷ ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയ ജോസഫ്, സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും എന്നും കൂട്ടിച്ചേര്‍ത്തു
5. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാന്‍ ആവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. കേരള കോണ്‍ഗ്രസിന്റെ ആവശ്യം പ്രായോഗികം അല്ല. നാളത്തെ ചര്‍ച്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കും. ജോസഫ് മത്സരിക്കുമോ എന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസ്. അവര്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അംഗീകരിക്കും എന്നും യു.ഡി.എഫ് കണ്‍വീനര്‍ 6. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി. നടപടി, വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യം പരിഗണിച്ച്. കേസിന്റെ ചുമതല പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസിന്. ഒന്‍പത് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം. കോടതി ഉത്തരവ് ദിലീപിന്റെയും പള്‍സുര്‍ സുനിയുടെ ആവശ്യം തള്ളി കൊണ്ട്. 7. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. പീഡനത്തിന് ഇരയാകുന്നവര്‍ എല്ലാം പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍. വിചാരണക്കോടതി മാറ്റുന്നതിന് എതിരെ ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി തള്ളി. 8. തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നല്‍കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യം. ബിഡിങ്ങില്‍ നടന്നത് വിചിത്രമായ കാര്യങ്ങള്‍. അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് അദാനി പോലും പറയില്ല. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിറുത്തി ലാഭം കൊയ്യാം എന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി 9. പെരിയ ഇരട്ട കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പി. പീതാംബരന്‍. കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ല. പൊലീസ് മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്നും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീതാംബരന്‍. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാം പ്രതി പീതാബരനെയും കൂട്ട് പ്രതി സജി ജോര്‍ജിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു 10. മുഖ്യപ്രതി പീതാംബരന്‍ കുറ്റം നിഷേധിച്ചത് കേസില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന ആവശ്യം ശക്തമാകവേ. കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു എന്നും പ്രതികരണം. 11. അതിനിടെ, ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ക്കോട്ട് സമവായ ചര്‍ച്ച നടത്താന്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ച് സി.പി.എം. യോഗത്തെ കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഡി.സി.സി. യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഡി.സി.സി നിലപാട് അറിയിച്ചിട്ടില്ല 12. അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നു പോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടി എടുക്കുമെന്നും പാകിസ്ഥാന്‍
|