peru-gayathri-

സൗഹൃദത്തിന്റെ കഥ പറയുന്ന വരുൺ ധാരയുടെ 'പേര് ഗായത്രി ' എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. സിനിമാറ്റിക് രീതിയിൽ ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ട് വൈറലാവുന്നു. കോമഡിയും,സൗഹൃദവും, സ്‌നേഹവും എല്ലാം കൂടിച്ചേർന്ന നല്ലൊരു ഫീൽ ഗുഡ് ചിത്രമാണ് പേര് ഗായത്രി. 20 മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് നേടിക്കൊടുക്കുന്നത്.

വരുൺ ധാര ഇതിനു മുമ്പ് സംവിധാനം നിർവഹിച്ച 'മിഞ്ചി എടങ്ങേറി'ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകര്യത ലഭിച്ചിരുന്നു. റിയലിസ്റ്റിക് രീതിയിലും സീറോ ബഡ്ജറ്റിലും ഒരുക്കിയ ഈ ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് പ്രശോഭ് വിജയന്റെ ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജിൻ ചെറുകയിലാണ്, ബിലഹരി സംവിധാനം ചെയ്ത കുഞ്ചക്കോ ബോബൻ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഗിരീഷ്,വിനീത് വാസുദേവൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. മറ്റു പ്രധാന വേഷങ്ങളിൽ വരുൺ ധാര, രമ ദേവി, ഉത്തര തുടങ്ങിയവരാണ്. കാമറ ചലിപ്പിച്ചത് ജിമ്മി ഡാനി. എഡിറ്റിംഗ് സനത്ത് ശിവരാജ്, പശ്ചാത്തല സംഗീതം സജി എം മാർക്കോസ്‌.