youth-congress

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച് മിന്നൽ ഹർത്താലിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതിൽ വിചിത്രവാദവുമായി യു.ഡി.എഫ്. മിന്നൽ ഹർത്താൽ നിരോധിച്ചത് അറിഞ്ഞിരുന്നില്ലെന്ന് കാസർകോട് യു.ഡി.എഫ് കൺവീനറും ചെയർമാനും കോടതിയിൽ പറഞ്ഞു. ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസർഗോഡ് യു.ഡി.എഫ് ചെയർമാൻ എം.സി.കമറൂദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ നേതാക്കൾ ഇക്കാര്യം അറിയിച്ചത്.

കാസർകോട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് സർക്കാർ അഭിഭാഷകരും കോടതി ഉദ്യോഗസ്ഥരും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാദ്ധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യനടപടികൾ ഹൈക്കോടതി അവസാനിപ്പിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു

ആധാരമാക്കിയ ഉത്തരവ് പുറപ്പെടുവിച്ച കേസിൽ കക്ഷിയായിരുന്നില്ല. ഹർത്താലിന് ഏഴുദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.