തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആയിരംദിനങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാമ് ഇക്കാര്യം അറിയിച്ചത്. 2.57 ലക്ഷം പേരാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഏറ്റുവാങ്ങിയത്. ഇതിന്റെ കണക്കുകളും ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടുണ്ട്.
ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉൾപ്പെടാതെയാണ് ഈ തുക. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അഞ്ച് വര്‍ഷത്തിനകം നൽകിയതിനേക്കാൾ കൂടുതൽ തുക ആയിരം ദിവസത്തിനകം സർക്കാർ വിതരണം ചെയ്തതായി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.