പങ്കാളികൾ തമ്മിലുള്ള ചെറിയ വിള്ളലുകൾ പോലും കുടുംബ ജീവിതത്തെ സാരമായി ബാധിക്കും. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നിന്നും തുടങ്ങുന്ന ഈ അസ്വാരസ്യങ്ങൾ കിടപ്പറയിലേക്ക് കൂടി നീണ്ടാൽ പിന്നെ പറയുകയും വേണ്ട. എന്നാൽ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്‌നവും ഒരു രാത്രിക്കപ്പുറം കിടപ്പറ താണ്ടി പോകരുതെന്നാണ് മനശാസ്ത്ര വിദഗ്‌ദ്ധർ പറയുന്നത്. അതായത് എല്ലാ പ്രശ്‌നങ്ങളും കിടപ്പറയിൽ വച്ച് പറഞ്ഞ് തീർത്തിട്ട് വേണം ഉറക്കത്തിലേക്ക് പോകാനെന്ന് സാരം. അതേസമയം, കിടപ്പറയിൽ പങ്കാളികൾ ഒരിക്കലും പങ്കുവയ്‌ക്കാൻ പാടില്ലാത്ത ഏഴ് കാര്യങ്ങൾ ഇവിടെ ചേർക്കുന്നു
1. പൂർവ കാമുകി/ കാമുകന്മാരെക്കുറിച്ച്
തന്റെ പങ്കാളിയുടെ പൂർവ കാമുകി/ കാമുകന്മാരെക്കുറിച്ച് പറഞ്ഞ് കേൾക്കുന്നത് ആർക്കും പെട്ടെന്ന് ദഹിക്കാൻ പറ്റുന്ന കാര്യമല്ല. എല്ലാകാര്യങ്ങളും പങ്കാളികൾ തമ്മിൽ തുറന്ന് സംസാരിക്കണമെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഒരിക്കലും കിടപ്പറയിൽ ഒരു ചർച്ച വേണ്ട.
2. തൊഴിലിടങ്ങളെക്കുറിച്ച്
ദിവസം മുഴുവൻ ഓഫീസിലെ തിരക്കുകളോട് മല്ലിട്ട് കനംതൂങ്ങുന്ന ചിന്തകളുമായാണ് വീട്ടിലെത്തുന്നതെങ്കിലും കിടപ്പറയിൽ പങ്കാളിയുമായി സ്നേഹം പങ്കിടുമ്പോൾ ഇതൊന്നും കടന്നുവരാൻ പാടില്ല. ജോലിത്തിരക്കുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളെയും വെളിയിൽ ഉപേക്ഷിച്ച് വേണം കിടപ്പറയിൽ പ്രവേശിക്കേണ്ടത്. ജോലിത്തിരക്ക് നിങ്ങളെ അത്രയ്‌ക്ക് അലട്ടുന്നുണ്ടെങ്കിൽ അതിനുള്ള പ്രതിവിധിയും കിടപ്പറയിൽ ഒളിഞ്ഞിരിപ്പുണ്ട്.
3. കുടുംബ പ്രശ്‌നങ്ങൾ കുറിച്ച്
കുട്ടികളെ വളർത്തുന്നത്, മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഒരു സംസാരവും വേണ്ട. ഇത്തരത്തിലുള്ള സംസാരങ്ങൾ അവളിൽ അല്ലെങ്കിൽ അവനിൽ ലൈംഗിക ചിന്തയ്‌ക്ക് തടസമുണ്ടായേക്കാം
4. കഴിഞ്ഞ തവണത്തെ വഴക്ക്
നിങ്ങൾ തമ്മിൽ അവസാനം ഉണ്ടായ വഴക്കിനെക്കുറിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സംസാരം വേണ്ട. ഒരുപക്ഷേ അത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം
5. കുട്ടിക്കളി വേണ്ട
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ കുട്ടികളെപ്പോലെ സംസാരിക്കുന്നതും പെരുമാറുന്നതും ഒരു പക്ഷേ പങ്കാളിക്ക് ഇഷ്ടമായെന്ന് വരില്ല. സീരിയസ് ആയിട്ടുള്ള പെരുമാറ്റം ആയിരിക്കും മിക്കവരും പ്രതീക്ഷിക്കുന്നത്. പങ്കാളി ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്നെങ്കിൽ കുഴപ്പമില്ല.
6. വലിപ്പത്തെക്കുറിച്ച് കുറ്റപ്പെടുത്തലുകൾ വേണ്ട
പങ്കാളിയുടെ അവയവങ്ങളെക്കുറിച്ചുള്ള വർണനകൾ കുറ്റപ്പെടുത്തലിലേക്ക് കടക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്റെ ലൈംഗിക അവയവം ചെറുതാണെന്നോ സ്ത്രീയുടെ മാറിടത്തിന് വലിപ്പം കുറവാണെന്നോ തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ പങ്കാളിയുടെ ആത്മവിശ്വാസം നശിപ്പിക്കും.