ഓസ്കാർ പുരസ്കാര വേദിയിൽ ലേഡി ഗാഗ താരമായത് ഗായികയായി മാത്രമല്ല. വേഷവിധാനത്തിലൂടെയും ഗാഗ ശ്രദ്ധ നേടി. എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് ഗാഗയ്ക്ക് ഓസ്കാർ ലഭിച്ചത്. ഡോൾബി തിയേറ്ററിൽ ഗാഗയും ബ്രാഡ്‌ലി കൂപ്പറും ചേർന്ന് ഷാലോ ആലപിക്കുകയും ചെയ്തു.
അലക്സാണ്ടർ മക്വീൻ ഡിസൈൻ ചെയ്ത കറുത്ത ഗൗൺ ധരിച്ചാണ് ഗാഗ ഓസ്കാർ വേദിയിലെത്തിയത്. ബ്രിട്ടീഷ് നടിയും മോഡലും ആയിരുന്ന ഓഡ്രെ ഹെപ്ബണിനെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഗാഗയുടെ വേഷം. കൂടാതെ 1962ൽ ഹെപ്ബൺ അണിഞ്ഞ ഒരു ആഡംബര മാലയും ഗാഗ ധരിച്ചിരുന്നു. 1961ൽ പുറത്തിറങ്ങിയ ‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഈ മാല അണിഞ്ഞ് ഓഡ്രെ പ്രത്യക്ഷപ്പെട്ടിരുന്നു.a
പിന്നീട് ടിഫാനി വജ്രം എന്ന് അറിയപ്പെട്ട മാല 128.54 കാരറ്റ് മഞ്ഞ വജ്രമാണ്. ചരിത്രത്തിൽ വളരെ വിരളമായി മാത്രം ധരിക്കപ്പെട്ടിട്ടുളള ഈ മാല ഓഡ്രെ മാത്രമാണ് മുമ്പ് അണിഞ്ഞിരുന്നത്. ഇതിന് ശേഷമാണ് ഗാഗ അണിയുന്നത്. ആദ്യമായാണ് ഒരു പുരസ്കാര വേദിയിൽ ഈ മാല അണിയുന്നത്. 30,000,000 അമേരിക്കൻ ഡോളറാണ് മാലയുടെ മൂല്യം കണക്കാക്കുന്നത്. അതായത് 2,12,98,50,000 രൂപ.