ചേരുവകൾ :
ഉണക്കച്ചെമ്മീൻ...............1 കപ്പ്
ചെറിയ ഉള്ളി....................6 എണ്ണം
ഇഞ്ചി..................................കാൽ ഇഞ്ച് കഷണം
തേങ്ങാ (ചിരകിയത്)......അര കപ്പ്
പുളി ...................................1 നാരങ്ങാ വലുപ്പത്തിൽ
കറിവേപ്പില.......................ആവശ്യത്തിന്
ഉപ്പ് ....................................ആവശ്യത്തിന്
വറ്റൽമുളക് ...................... 9 എണ്ണം
വെളിച്ചെണ്ണ.......................2 ടേബിൾ സ്പൂൺ
കടുക് .................................അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
ചൂടായ എണ്ണയിൽ 7 വറ്റൽമുളക് ചുവക്കെ വറുത്തുകോരുക. ബാക്കി എണ്ണയിലേക്ക് ഉണക്കച്ചെമ്മീൻ ഇട്ട് വറുത്തുകോരുക. ചെറുതായി തണുക്കുമ്പോൾ ഈരണ്ടു ചേരുവകളും പൊടിച്ചെടുക്കുക. ഇനിബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ ചമ്മന്തിയുടെ പരുവത്തിൽ അരച്ചെടുക്കുക. മറ്റൊരു ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ചമ്മന്തി ചേർത്ത് യോജിപ്പിക്കുക.