shortfilm

ശ്രീജിത്ത് നമ്പൂതിരി സംവിധാനം നിർവഹിച്ച രാഗസൂത്രമെന്ന് ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സൈക്കോ ത്രില്ലറായ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം എന്നിങ്ങനെ പല ഭാഗങ്ങളിലായി നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ സസ്‌പെൻസ് നിലനിർത്തുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് ദീപാങ്കുരനാണ്. തോമസ് ജേക്കബ്, ശ്രീലാൽ നമ്പൂതിരി, ബിജു നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി തുടങ്ങിയവരാണ് അഭിനേതാക്കൾ. ജിജോ അബ്രഹാം ആണ് ഛായാഗ്രഹകൻ.

2017ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ട് പുരസ്‌കാരങ്ങളാണ് ഈ ഹ്രസ്വ ചിത്രം നേടിയത്. മികച്ച സൗണ്ട് എഞ്ചിനീയറായി എൻ ഹരികുമാറും സംഗീതത്തിന് സ്‌പെഷ്യൽ ജൂറി അവാർഡിന് ദീപാങ്കുരനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലൊട്ടാകെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.