modi-

ന്യൂഡൽഹി: എട്ടുകോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കിയതിലൂടെ 1.10 ലക്ഷം കോടി രൂപ ഖജനാവിൽ എത്തിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ യു.പി.എ സർക്കാർ വ്യാജ അക്കൗണ്ടുകളിലേക്കാണ് പണം ഒഴുക്കിയത്. 8 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.


കള്ളപ്പണം നഷ്ടപ്പെട്ടവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും നികുതിദായകരുടെ പണം പാഴായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പണപ്പെരുപ്പം പത്ത് ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് 2 മുതൽ 4 ശതമാനം വരെയാണ്. രാഷ്ട്രീയത്തിന് അപ്പുറമായി ഇതൊക്കെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻധന യോജനയുടെ കീഴിൽ 6 ലക്ഷം കോടി രൂപ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു പോകുന്നു. നേരത്തെ ആനുകൂല്യങ്ങൾ അനർഹരുടെ കൈകളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു