തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയുടെ (ആർ.ഐ.ഒ) പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ മുഖ്യാതിഥിയാകും.
2010 സെപ്തംബറിൽ ശിലാസ്ഥാപനം നടത്തിയെങ്കിലും 2016 ഫെബ്രുവരി വരെ കെട്ടിടത്തിന്റെ ചട്ടക്കൂട് മാത്രമാണ് പൂർത്തിയാക്കിയത്. ഈ സർക്കാർ വന്നശേഷമാണ് നിരവധി ഇടപെടലുകൾ നടത്തി ഇലക്ട്രിക്കൽ, സ്വിവറേജ്, വാട്ടർ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകൾ എന്നിവയെല്ലാം സജ്ജമാക്കിയത്. അദ്ധ്യാപകർ, അനദ്ധ്യാപകർ ഉൾപ്പെടെ 92 പുതിയ തസ്തികകളാണ് ഈ ബ്ലോക്കിന് വേണ്ടി സൃഷ്ടിച്ചത്.
പഴയ കെട്ടിടത്തിലും കൂടുതൽ സൗകര്യങ്ങൾ
വളരെയധികം പഴക്കമുള്ള കണ്ണാശുപത്രിയിൽ സ്ഥലപരിമിതി ഏറെ പ്രശ്നമായിരുന്നു. പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് വരുന്നതോടെ ഇതിന് പരിഹാരമാകുന്നു. മൂന്നു സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളിൽ റെറ്റിന, ലോ വിഷൻ, കോണ്ടാക്ട് ലെൻസ് എന്നീ ക്ലിനിക്കുകൾ, കാഴ്ച പരിമിതർക്കുള്ള പുനരധിവാസ പദ്ധതിയായ പുനർജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കും.
സൗകര്യങ്ങൾ
l സ്പെഷ്യാലിറ്റി ബ്ലോക്കിലെ 7 നിലകളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്. ഇ- ഹെൽത്ത്, റഫറൽ ഒ.പി, പ്രധാനപ്പെട്ട സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ആധുനിക തിയേറ്റർ കോംപ്ലക്സ്, ലാബ് സമുച്ചയം, ഡേകെയർ വാർഡ് എന്നിവയാണ് പ്രവർത്തന സജ്ജമാക്കി വരുന്നത്. ഇത് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നായി മാറും.
l താഴത്തെ നിലസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ താഴത്തെ നിലയിൽ ഒ.പി രജിസ്ട്രേഷൻ, ഫാർമസി എന്നിവയാണ് ഉണ്ടാകുന്നത്. ഒന്നാംനിലറഫറൽ ഒ.പി വിഭാഗം, കാഴ്ച പരിശോധന മുറികൾ, ഒരു മൈനർ ഓപ്പറേഷൻ തിയേറ്റർ
l രണ്ടാമത്തെ നിലഗ്ലോക്കോമ, കോർണിയ, പീഡിയാട്രിക് ഒഫ്താൽമോളജി സ്ക്വിന്റ് (കോങ്കണ്ണ്) എന്നീ സ്പെഷ്യലിറ്റി ക്ലിനിക്കുകൾ
l മൂന്നാമത്തെ നിലബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, പത്തോളജി ലാബ്
l നാലാമത്തെ നിലഡേ കെയർ വാർഡ് (കീ ഹോൾ സർജറി പോലുള്ള ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾ മാത്രം വിശ്രമിച്ച ശേഷം അന്നുതന്നെ വീട്ടിൽ മടങ്ങാവുന്ന രോഗികൾക്കായാണ് ഡേ കെയർ വാർഡ് )
l അഞ്ചാമത്തെ നിലഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്. അത്യാധുനിക സംവിധാനങ്ങളുള്ള ഈ തിയേറ്റർ കോംപ്ലക്സിൽ 4 ഓപ്പറേഷൻ മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹെപ്പാഫിൽട്ടർ മുതലായ ആധുനിക സംവിധാനങ്ങൾ, അനസ്തേഷ്യ സംവിധാനങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
l സെല്ലാർ നിലതറനിരപ്പിന് താഴെയുള്ള സ്ഥലം പ്രധാനമായും ഇ-ഹെൽത്ത്, കാന്റീൻ, ഇലക്ട്രിക്കൽ റൂം എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.