കമലഹാസൻ -ഷങ്കർ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻ സിനിമയിൽനിന്ന് പിൻമാറിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിനിമയുടെ ബഡ്ജറ്റിനെ സംബന്ധിച്ച് ഷങ്കറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ലൈക്ക പ്രൊഡ ക് ഷൻ പിന്മാറുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണമില്ല.
1996ൽ ഷങ്കർ - കമലഹാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണിത് . അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായിരുന്നു കമലഹാസന്.
സുകന്യ, മനീഷ കൊയ് രാള, ഊർമിള, നെടുമുടി വേണു, നാസർ, കസ്തൂരി തുടങ്ങി വലിയ താരനിര സിനിമയിൽ ഉണ്ടായിരുന്നു. എ.ആർ. റഹ്മാൻ ഒരുക്കിയ സിനിമയിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇന്ത്യൻ 2 വിനുവേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.