അനൂപ്മേനോൻ സംവിധായകനാകുന്ന കിംഗ് ഫിഷറിന്റെ ആദ്യ ഘട്ട ചിത്രീകരണം പത്തനാപുരത്ത് പൂർത്തിയായി. അനൂപ് മേനോൻ തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാർച്ച് ആദ്യവാരം എറണാകുളത്ത് തുടങ്ങും. ദുബായ്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ.
അനൂപ് മേനോനും രഞ്ജിത്തും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും നിരഞ്ജനാ അനൂപുമാണ്നായികമാരാകുന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയും കിംഗ് ഫിഷിനുണ്ട്. ടെക്സാസ ്ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ.യാണ് ചിത്രം നിർമ്മിക്കുന്നത്.