ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ആരവത്തിന്റെ ചിത്രീകരണം ജൂണിൽ ആലപ്പുഴയിൽ തുടങ്ങും.
കുട്ടനാടിലെ വള്ളം കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു അഷ്റഫാണ്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. കുട്ടനാടിന്റെയും വളളംകളിയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയും അവതരണ ശൈലിയുമാണ് ആരവത്തിൽ പരീക്ഷിക്കുന്നതെന്ന് ഷാഹി കബീർ പറയുന്നു.
അച്ചിച്ചാ സിനിമാസിന്റെയും മലയാളം മൂവീ മേക്കേഴ്സിന്റെയും ബാനറിൽ അജി മേടയിൽ, നൗഷാദ് ആലത്തൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആരവത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്അഭിനന്ദ് രാമാനുജമാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.