കേരളത്തിലെ വിപണികളിൽ അടുത്തകാലത്തായി അവാക്കാഡോയ്ക്ക്.ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട് . പ്രായമാകുന്നതിനെ ചെറുക്കാൻ അദ്ഭുത ശേഷിയുള്ള ഫലമാണ് മെക്സിക്കോ സ്വദേശിയായ അവാക്കാഡോ. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ ചർമ്മത്തെ മിനുസമുള്ളതാക്കും. അവാക്കാഡോയും ഒരു സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ ചർമ്മം തിളക്കമുള്ളതും മൃദുലവുമാകും.
പോഷകസമ്പന്നവും ഊർജദായിനിയുമാണ് അവാക്കാഡോ . 25 ലേറെ ധാതുലവണങ്ങളും വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഇതിലുണ്ട്. ഇതിലെ ഗ്ലൂട്ടാത്തിയോൺ എന്ന ആന്റിഓക്സിഡന്റ് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. പഴത്തിന്റെ ബീറ്റാസിറ്റോസ്റ്റിറോൾ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നീ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വൈറ്റമിൻ എ.ബി.സി.കെ എന്നിവയും ഉയർന്ന അളവിലുണ്ട്.ഹൈപ്പോ തൈയ്റോയ്ഡിനെ ചെറുക്കാനും അവാക്കാഡോ മികച്ചതാണ്.