ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ പുലിക്കുട്ടികൾ അതിന് മറുപടി നൽകിയിരിക്കുന്നു. പാകിസ്ഥാനിലെ പ്രാധനഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയതായി സൂചന. 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. പുലർച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി എന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന സൂചന.
പൂഞ്ച് മേഖലയ്‌ക്കപ്പുറത്ത് അതിർത്തി കടന്നാണ് ഇന്ത്യൻ വ്യോമസേന മിറാഷ് വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ചതെന്നാണ് സൂചന. 1000 കി.ഗ്രാമിൽ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയിൽ 200ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. നാല് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് തിരിച്ചടിച്ചതെന്നാണ് സൂചന.
IAF Sources: 1000 Kg bombs were dropped on terror camps across the LoC https://t.co/jpC2w5f8X7
— ANI (@ANI) February 26, 2019
അതേസമയം, ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്നാരോപിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിർണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചുപറന്നെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് കാശ്‌മീരിലെ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരചരമമടഞ്ഞത്. സൈനികരുടെ ജീവന് ശക്തമായ മറുപടി അതിനു പിന്നിലുള്ളവർ നേരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്നുതന്നെ വ്യക്തമാക്കിയിരുന്നു.