ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യൻ സൈന്യം.പാക്ക് മണ്ണിലെ ഭീകരതാവളങ്ങൾ ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമായി.
അതിർത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യയുടെ ശക്തമായ ആക്രമണമാണ് നടത്തിയിരിക്കുന്നത്. 1000കിലോ ബോംബ് ഭീകരരുടെ ക്യാമ്പുകൾക്കു നേരെ വർഷിച്ചാണ് ഇന്ത്യൻ വ്യോമസേന തിരിച്ചടി തുടങ്ങിയത്. ആക്രമണത്തിൽ 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നാലോളം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് പാകിസ്ഥാന് നേരെ വ്യോമ സേന ആക്രമണം നടത്തിയത്. പുലർച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി എന്നാണ് റിപ്പോർട്ടുകൾ. പുൽവാമ ഭീകരാക്രമണത്തിന് 12ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.