ന്യൂഡൽഹി: 'പൂർണസ്വാതന്ത്ര്യം നൽകിയിരിക്കുന്നു...ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്തുവേണമെന്ന്'. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈനികർക്ക് നൽകിയ വാഗ്‌ദാനമാണിത്. ഇപ്പോഴിതാ അക്ഷരം പ്രതി ഇന്ത്യയുടെ വീരജവാന്മാർ, 135 കോടിയിലധികം വരുന്ന ഇന്ത്യൻ ജനതയുടെ അഭിമാനഭാജനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 40 വീരപുത്രന്മാരുടെ ചോരയ്‌ക്ക് 400 എന്ന കണക്കിൽ ഇതാ പകരം ചോദിച്ചിരിക്കുന്നു.
Indian Air Force carried out aerial strikes at major terror camps in Pakistan occupied Kashmir, completely destroying them, 12 days after ghastly terror attack in Pulwama
— ANI Digital (@ani_digital) February 26, 2019
Read @ANI Story | https://t.co/nnpboLnv4T pic.twitter.com/JvYDeNn32w
ഇന്ന് പുലർച്ചെ 3.30നാണ് അതിർത്തി കടന്ന് പറന്നു ചെന്ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ നാലോളം ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കിയത്. നാനൂറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. 21 മിനിട്ട് ആക്രമണം നീണ്ടുനിന്നതായാണ് വാർത്താ എജൻസികൾ റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്. പൂഞ്ച് മേഖലയ്ക്കപ്പുറത്ത് അതിർത്തി കടന്നാണ് ഇന്ത്യൻ വ്യോമസേന മിറാഷ് വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ചത്. 1000 കി.ഗ്രാമിൽ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.