ന്യൂഡൽഹി: ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. ആക്രമണത്തിൽ കേന്ദ്രത്തിന്റെ ആദ്യ പ്രതികരണമാണിത്. ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്താണ് ഇപ്പോൾ വെടിവയ്പ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിർദേശം നൽകിയിരുന്നു.
പാക് അധീനകാശ്‌മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്.
ഇന്ന് പുലച്ചെ 3.30നാണ് ഇന്ത്യയുടെ 12 പോർ വിമാനങ്ങൾ പാക് അധിനിവേശ കാശ്‌മീരിൽ ആക്രമണം നടത്തിയത്. മിറാഷ് 2000 വിമാനങ്ങളാണ് ആക്രമണത്തിനായി സേന ഉപയോഗിച്ചത്. മുസാഫർബാദിന് സമീപം ബാൽകോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസർ നിയന്ത്രി ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോർവിമാനങ്ങൾ വർഷിച്ചതെന്നും റിപ്പോർട്ടുണ്ട്.