modi-meeting

ന്യൂഡൽഹി: പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം വിളിച്ചു ചേർത്തു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നേരത്തെ, വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ സേന പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നരേന്ദ്രമോദി ചർച്ച നടത്തിയത്. ഇതിന് പിന്നാലെ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിതല സമിതി യോഗവും ചേർന്നു.

അതേസമയം വ്യോമാക്രമണം നടത്തിയ കാര്യം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സ്ഥിരീകരിച്ചു. പാക് ഭീകരകേന്ദ്രങ്ങൾ പൂർണമായി തകർത്തുവെന്ന് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.