ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണം നടത്തിയ നടപടിയെ കവിതയിലൂടെ ഉപമിച്ച് ഇന്ത്യൻ ആർമി. എ.ഡി.ജി.പി ഇന്ത്യൻ ആർമി എന്ന ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സൈന്യം ഇത് വ്യക്തമാക്കിയിരിക്കുന്നത്.
'നമ്മൾ ശത്രുക്കൾക്കു മുമ്പിൽ വളരെ വിനയത്തോടെയാണ് പെരുമാറുന്നത്.
പക്ഷേ ആ വിനയം ഞങ്ങളുടെ ബലഹീനതയാണെന്ന് അവർ തെറ്റിദ്ധരിച്ചു
സത്യം പറഞ്ഞു കഴിഞ്ഞാൽ വിനയത്തിന്റെ ആ നാളം ഞങ്ങളുടെ ശരീരത്തിൽ അലിഞ്ഞു ചേർന്നതാണ്
ഒരേമനസോടെയുള്ള നമ്മുടെ കൂട്ടായ്‌മയാണ് നമ്മുടെ വിജയത്തിന്റെ ശക്തി'...
ഇന്ന് പുലർച്ചെ 3.30നാണ് പാകിസ്ഥാനിലെ പ്രധാനഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. അതിർത്തി കടന്ന് ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളമാണ് ഇന്ത്യൻ വ്യോമസേന മിറാഷ് വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ച് തകർത്തത്. 1000 കി.ഗ്രാമിൽ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയിൽ 300ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നാല് ഭീകര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരിച്ചടി.
'क्षमाशील हो रिपु-समक्ष
— ADG PI - INDIAN ARMY (@adgpi) February 26, 2019
तुम हुए विनीत जितना ही,
दुष्ट कौरवों ने तुमको
कायर समझा उतना ही।
सच पूछो, तो शर में ही
बसती है दीप्ति विनय की,
सन्धि-वचन संपूज्य उसी का जिसमें शक्ति विजय की।'#IndianArmy#AlwaysReady pic.twitter.com/bUV1DmeNkL