foreign-secretary

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതിന് പിന്നാലെ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ കുറ്റപ്പെടുത്തി. തകർത്തത് ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാംപാണെന്നും അദ്ദേഹം പറഞ്ഞു.

ജെയ്ഷെ മുഹമ്മദ് രാജ്യത്ത് നിരവധിയിടങ്ങളിൽ ചാവേറാക്രമണം നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് തിരിച്ചടിച്ചത്. സിവിലയൻസില്ലാത്ത ഭീകരരുടെ ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്നും ഗോഖലെ കൂട്ടിച്ചേർത്തു.