imran-kahan

കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പേജിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല. ഇമ്രാനെ പരിഹസിച്ചുള്ളതാണ് മിക്ക കമന്റുകളും.

” ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ എന്ന യുവാവ് ”. ” അടി ഒന്നും ആയിട്ടില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളു…

കുളിച്ചൊരുങ്ങി ഇരിയ്‌ക്ക് ഖാനെ…പിള്ളേർ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു…ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാർ അറത്തോളും…ജയ് ഹിന്ദ്…” തുടങ്ങിയവയാണ് മലയാളികൾ കമന്റുചെയ്‌തിരിക്കുന്നത്.

അതേസമയം, വ്യോമാക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ കുറ്റപ്പെടുത്തി.