പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രതികാരമാണെന്ന് നടൻ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..
ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്‌മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’ സുരേഷ് ഗോപി കുറിച്ചു. ഇന്ന് പുലർച്ചെ മൂന്നരയ്‌ക്ക് ഇന്ത്യൻ വ്യോമസേനയാണ് ആക്രമണം നടത്തിയത്.
അതിർത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. 1000കിലോ ബോംബ് ഭീകരരുടെ ക്യാമ്പുകൾക്കു നേരെ വർഷിച്ചാണ് ഇന്ത്യൻ വ്യോമസേന തിരിച്ചടി തുടങ്ങിയത്. ആക്രമണത്തിൽ 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നാലോളം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെആക്രമണം. പുൽവാമ ഭീകരാക്രമണത്തിന് 12 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.